ഖത്തറിന് എതിരായ മത്സരം ഏറെ വിഷമമുള്ളത് എന്ന് സ്റ്റിമാച്

Img 9962 800x500
Credit: Twitter
- Advertisement -

ഇന്ന് ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനെ നേരിടാൻ ഇറങ്ങുന്ന ഇന്ത്യക്ക് ഒരിക്കൽ കൂടെ ഖത്തറിനെ സമനിലയിൽ തടയാൻ ആയേക്കില്ല എന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. കഴിഞ്ഞ മത്സരത്തിൽ ഖത്തറിനെ ഇന്ത്യ സമനിലയിൽ തളച്ചിരുന്നു. അത് പത്തു മത്സരങ്ങളിൽ ഒരിക്കൽ ഒക്കെ മാത്രം ലഭിക്കുന്ന ഫലം ആണെന്നും ഒരിക്കൽ കൂടെ അതുപോലെ ഒരു ഫലം നേടൽ ഒട്ടും എളുപ്പം അല്ലായെന്നും സ്റ്റിമാച് പറഞ്ഞു.

ഇന്നത്തെ ഖത്തറിന് എതിരായ മത്സരം വളരെ വിഷമം ഉള്ളതായിരിക്കും. ഖത്തർ ഇന്ത്യയെക്കാൾ ഏറെ മികച്ച ടീമാണെന്നും സ്റ്റിമാച് പറഞ്ഞു. അവസാനം ഇന്ത്യ ഖത്തറിനെ നേരിട്ടപ്പോൾ ഉള്ള സാഹചര്യം വ്യത്യസ്ഥമായിരുന്നു. അന്ന് ആരാധകരുടെ വലിയ പിന്തുണ ഇന്ത്യക്ക് ഉണ്ടായിരുന്നു‌. ഇന്ന് അത് ഇല്ല എന്നും സ്റ്റിമാച് പറഞ്ഞു. മാത്രമല്ല ഇന്ത്യൻ താരങ്ങളിൽ പലരും അവസാനമായി ഒരു കോമ്പിറ്റിറ്റീവ് മത്സരം കളിച്ചത് ഫെബ്രുവരിയിൽ ആണെന്നും അതുകൊണ്ട് തന്നെ മാച്ഫിറ്റ്നസും പ്രശ്നമാണ് എന്നും അദ്ദേഹം പറഞ്ഞു

Advertisement