ഓൺലൈൻ ഗെയിമിംഗിലൂടെ ഇന്ത്യയ്ക്ക് കോവിഡ് സഹായം നൽകുവാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ

Joshualalor2

ഇന്ത്യയുടെ കോവിഡ് പോരാട്ടങ്ങള്‍ക്ക് സഹായവുമായി വീണ്ടും ഓസ്ട്രേലിയൻ ക്രിക്കറ്റര്‍മാര്‍. യൂണിസെഫ് ഓസ്ട്രേലിയ വഴി ഇന്ത്യയ്ക്ക് $100,000 ഡോളര്‍ നല്‍കുന്നതിനായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ജോഷ്വ ലാലോര്‍ ആണ് മുന്നോട്ടെത്തിയിരിക്കുന്നത്. മറ്റു ഓസ്ട്രേലിയൻ ക്രിക്കറ്റര്‍മാരായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാര്‍ക്ക്, നഥാൻ ലയൺ എന്നിവരും ഈ സംരഭത്തിലെ പങ്കാളികളാണ്.

Joshualalor

ഓൺലൈന്‍ ഗെയിമിംഗിൽ പങ്കാളികളായി ആണ് ഈ പണം സ്വരൂപിക്കുവാൻ ഇവരുടെ ശ്രമം. ഓസ്ട്രേലിയയിലെ ക്രിക്കറ്റര്‍ എന്ന നിലയിൽ മികച്ച ബന്ധമാണ് തനിക്കും ഇന്ത്യയിലെ ജനങ്ങളുമായിട്ടുള്ളതെന്ന് ലാലോ‍ര്‍ പറഞ്ഞു. ഓസ്ട്രേലിയൻ സമയം 5 മണിക്കാണ് ഗെയിമിംഗ് ചാലഞ്ച് ആരംഭിക്കുക. 12 മണിക്കൂര്‍ നീണ്ട് നിൽക്കുന്ന ഈ സെഷനിൽ ലോക ക്രിക്കറ്റിലെ പല പ്രമുഖരും ഉണ്ടാകുമെന്നാണ് അറിയുന്നത്.

Previous articleഎട്ട് വര്‍ഷം മുമ്പത്തെ ട്വീറ്റുകൾക്ക് മാപ്പ് പറഞ്ഞ് ഇംഗ്ലണ്ടിന്റെ അരങ്ങേറ്റക്കാരൻ താരം
Next articleഡി ബ്രുയിന് യൂറോ കപ്പിലെ ആദ്യ മത്സരം നഷ്ടമാകും