ഒല്ലി പോപ് ഇന്ത്യയ്ക്കെതിരെ ഫീൽഡ് ചെയ്യുക ക്യാമറയുമായി

Sports Correspondent

ഇന്ത്യയ്ക്കെതിരെയുള്ള എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ഒല്ലി പോപ് ഷോര്‍ട്ട് ലെഗിൽ ഫീൽഡ് ചെയ്യുക ക്യാമറയും ധരിച്ച്. ഈ നീക്കത്തിന് ഐസിസിയുടെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെയും അനുമതി ലഭിച്ചിട്ടുണ്ട്.

താരത്തിന്റെ ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള നൂതനമായ നീക്കം സ്കൈ സ്പോര്‍ട്സിന്റെ കവറേജിൽ പുതുമ കൊണ്ടുവരുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതിന് ഐസിസിയുടെയും ഇസിബിയുടെയും അനുമതി ലഭിച്ച് കഴിഞ്ഞു.

ക്യാമറ ശബ്ദങ്ങളൊന്നും പിടിച്ചെടുക്കില്ലെന്നും എന്നാൽ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു കാഴ്ച ലഭിയ്ക്കുമെന്നും ആണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന പതിപ്പിന്റെ സമയത്ത് വിക്കറ്റ് കീപ്പര്‍ ടോം മൂറ്സ് സമാനമായ രീതിയിൽ ക്യാമറ ധരിച്ചിരുന്നു.