സെക്കി സെലിക്ക് ഇനി റോമിൽ

Newsroom

20220701 030857
Download the Fanport app now!
Appstore Badge
Google Play Badge 1

ടർക്കിഷ് ഫുൾബാക്ക് സെക്കി സെലിക്കിനെ റോമ സ്വന്തമാക്കി. ലില്ലെയുടെ താരമായ സെലിക്കുമായുള്ള റോമയുടെ ചർച്ചകൾ വിജയിച്ചു. 7 മില്യൺ യൂറോക്ക് ആണ് സെലിക്കിനെ റോമ ടീമിൽ എത്തിക്കുന്നത്. ടീമിന്റെ വലതു ഭാഗത്തെ ഡിഫൻസ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും റിക്ക് കാർസ്‌ഡോർപ്പിന് ഒരു ബാക്ക്-അപ്പ് ആയുമാണ് സെലിക്കിനെ റോമ എത്തിക്കുന്നത്.

റോമയുടെ ഈ വിൻഡോയിലെ മൂന്നാം സൈനിംഗ് ആണിത്. 2 മില്യൺ യൂറോ താരത്തിന് വേതനമായി റോമ നൽകും. മാറ്റിചിനെയും സ്വിലറെയും സ്വന്തമാക്കിയ റോമ ഇനി ഫ്രറ്റെസിയെ ആകും സ്വന്തമാക്കുക.