ശ്രീലങ്കയ്ക്കെതിരെ ഗോളില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ശ്രീലങ്ക-ന്യൂസിലാണ്ട് എന്നിവരുടെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്. കഴിഞ്ഞ അഞ്ച് ടെസ്റ്റ് പരമ്പരകളില്‍ അപരാജിതരായിയാണ് ന്യൂസിലാണ്ട് എത്തുന്നത്. പാക്കിസ്ഥാനെതിരെ യുഎഇയില്‍ ചരിത്ര വിജയം കൂടി ടം നേടിയിരുന്നു. അതേ സമയം ദക്ഷിണാഫ്രിക്കയില്‍ പരമ്പര വിജയിക്കുന്ന ആദ്യ ടെസ്റ്റ് ടീമാണ് ശ്രീലങ്ക. അതിനാല്‍ തന്നെ ടെസ്റ്റില്‍ ടീമിന് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാകേണ്ടതാണ്.

ന്യൂസിലാണ്ട്: ജീത്ത് റാവല്‍, ടോം ലാഥം, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ഹെന്‍റി നിക്കോളസ്, ബിജെ വാട്‍ളിംഗ്, മിച്ചല്‍ സാന്റനര്‍, ടിം സൗത്തി, വില്യം സോമര്‍വില്ലേ, ട്രെന്റ് ബോള്‍ട്ട്, അജാസ് പട്ടേല്‍

ശ്രീലങ്ക: ദിമുത് കരുണാരത്നേ, ലഹിരു തിരിമന്നേ, കുശല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, കുശല്‍ പെരേര, നിരോഷന്‍ ഡിക്ക്വെല്ല, ധനന്‍ജയ ഡി സില്‍വ, അകില ധനന്‍ജയ, ലസിത് എംബുല്‍ദേനിയ, സുരംഗ ലക്മല്‍, ലഹിരു കുമര

Previous articleഡ്യൂറണ്ട് കപ്പിൽ ഗോകുലത്തിന് ഇന്ന് രണ്ടാം അങ്കം
Next articleയുവതാരങ്ങളെ കളിപ്പിക്കാൻ മടിയില്ല എന്ന് ലമ്പാർഡ്