യുവതാരങ്ങളെ കളിപ്പിക്കാൻ മടിയില്ല എന്ന് ലമ്പാർഡ്

- Advertisement -

ചെൽസിയിൽ യുവതാരങ്ങളെ കളിപ്പിക്കേണ്ട സമയമാണെന്ന് ലമ്പാർഡ്. ഇന്ന് യുവേഫ സൂപ്പർ കപ്പി‌ന് മുന്നോടിയായാണ് യുവതാരങ്ങളുടെ ഇലവൻ തന്നെയാകും ഇന്നും ഇറങ്ങുക എന്ന സൂചന അദ്ദേഹം നൽകിയത്. ആദ്യ മത്സരത്തിൽ യുവതാരങ്ങൾ തിളങ്ങാതെ പോയതിനാൽ വൻ പരാജയം ചെൽസി ഏറ്റുവാങ്ങിയിരുന്നു. പക്ഷെ യുവതാരങ്ങളെ കളിപ്പിക്കാൻ യാതൊരു മടിയുമില്ല എന്നും അവർ അർഹിക്കുന്നു എ‌ങ്കിൽ ടീമിൽ എത്തും എന്നും പരിശീലകൻ ലമ്പാർഡ് പറഞ്ഞു.

ഇന്ന് ലിവർപൂളിനെതിരെയും മൗണ്ട് ഇറങ്ങും എന്ന് അദ്ദേഹം പറഞ്ഞു. മൗണ്ട് ഈ അവസരങ്ങൾ അർഹിക്കുന്നുണ്ട് എന്ന് ലമ്പാർഡ് പറഞ്ഞു. ട്രാൻസ്ഫർ വിലക്ക് ഉള്ളതിനാൽ ഈ സീസണിൽ താരങ്ങളെ എത്തിക്കാൻ ആവാഞ്ഞ ചെൽസി ഇപ്പോൾ യുവതാരങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ടാമി എബ്രഹിം, മേസൺ മൗണ്ട്, സൗമ എന്ന് തുടങ്ങിയ യുവതാരങ്ങളെല്ലാം ഈ വർഷം ടീമിലെ പ്രധാന താരങ്ങൾ ആയിരിക്കും എന്നും ലമ്പാർഡ് കൂട്ടിച്ചേർത്തു. യുവേഫ സൂപ്പർ കപ്പിൽ ലിവർപൂളിനെയാണ് ചെൽസി നേരിടേണ്ടത്.

Advertisement