ഇന്ത്യ കരുതിയിരിക്കുക, ഇംഗ്ലണ്ടിനെ നിലംപരിശാക്കി ന്യൂസിലാണ്ട് എത്തുന്നു

Trentboultnz

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയവുമായി ന്യൂസിലാണ്ട് എത്തുന്നു. ന്യൂസിലാണ്ട് ഇംഗ്ലണ്ടിനെതിരെ നാലാം ദിവസം ആദ്യ സെഷനിൽ തന്നെ വിജയം നേടുകയായിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് വെറും 122 റൺസിന് അവസാനിപ്പിച്ച് ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 10.5 ഓവറിലാണ് ന്യൂസിലാണ്ട് മറികടന്നത്.

ഡെവൺ കോൺേവയുടെ(3) വിക്കറ്റ് ബ്രോഡും ഒല്ലി സ്റ്റോൺ വിൽ യംഗിനെയും(8) പുറത്താക്കിയെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാൽ തന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ന്യൂസിലാണ്ട് അത് മറികടക്കുകയായിരുന്നു. 23 റൺസുമായി ടോം ലാഥം ആണ് ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

Previous articleക്യാൻസെലോ കോവിഡ് പോസിറ്റീവ്, പകരക്കാരനെ പ്രഖ്യാപിച്ച് പോർച്ചുഗൽ
Next articleഇന്ത്യയുടെ ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് രാഹുൽ ദ്രാവിഡിനെ അഭിനന്ദിക്കണം – ഡേവിഡ് വാര്‍ണര്‍