കിരീടം സ്വന്തമാക്കുവാന്‍ അവസാന സെഷനിൽ വിജയിക്കുവാന്‍ ന്യൂസിലാണ്ട് നേടേണ്ടത് 120 റൺസ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ വിജയിക്കുവാന്‍ ന്യൂസിലാണ്ട് അവസാന സെഷനിൽ നേടേണ്ടത് 120 റൺസ്. മത്സരത്തിന്റെ അവസാന ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ന്യൂസിലാണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസ് നേടിയിട്ടുണ്ട്. 45 ഓവറാണ് മത്സരത്തിൽ അവശേഷിക്കുന്നത്. 9 റൺസുമായി ഡെവൺ കോൺവേയും 5 റൺസ് നേടി ടോം ലാഥവുമാണ് ക്രീസിലുള്ളത്.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 170 റൺസിൽ അവസാനിച്ചതാണ് മത്സരത്തിൽ ന്യൂസിലാണ്ടിന് സാധ്യത നല്‍കിയത്. 41 റൺസ് നേടിയ ഋഷഭ് പന്ത് ഒഴികെ ആര്‍ക്കും ഇന്ത്യന്‍ നിരയിൽ ചെറുത്ത്നില്പുയര്‍ത്തുവാന്‍ സാധിച്ചിരുന്നില്ല.