അർജന്റീന യുവതാരം ഫിയൊറെന്റിനയിൽ

20210623 201850

അർജന്റീന യുവ സ്ട്രൈക്കർ നിക്കോളാസ് ഗോൺസാലസിനെ ഇറ്റാലിയൻ ക്ലബായ എ.എസ്. ഫിയോറെന്റീന സ്വന്തമാക്കി. വി.എഫ്.ബി സ്റ്റട്ട്ഗാർട്ടിന്റെ താരമായിരുന്ന ഗോൺസാലസിനെ 27 മില്യൺ ഡോളറിനാണ് ഫിയൊറെന്റീന സ്വന്തമാക്കിയത്. 23 വയസുകാരൻ ഇപ്പോൾ കോപ അമേരിക്കയിൽ അർജന്റീനയ്ക്കായി കളിക്കുകയാണ്. പ്രീമിയർ ലീഗ് ക്ലബ്ബുകളായ ടോട്ടൻഹാം , ബ്രൈടൺ ക്ലബുകളുടെ ഓഫർ നിരസിച്ചാണ് താരം ഇറ്റലിയിലേക്ക് പോകുന്നത്. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു.

സ്റ്റട്ട്ഗാർട്ടിന്റെ അവസാന രണ്ടു സീസണിലും ഗോൺസാലസ് പ്രധാന പങ്ക് വഹിച്ചിരുന്നു. താരത്തിന് ക്ലബ് പുതിയ കരാർ വാഗ്ദാനം ചെയ്തു എങ്കിലും നിരസിക്കുകയായിരുന്നു. ഈ 27 മില്യന്റെ 12 ശതമാനം നികോ ഗോൺസാലസിന്റെ മുൻ ക്ലബായ അർജന്റീനോസ് ജൂനിയേഴ്സിന് ലഭിക്കും. ഫിയൊറെന്റിന നികോളസിന്റെ യൂറോപ്പിലെ രണ്ടാമത്തെ ക്ലബ് മാത്രമാണ്.