ന്യൂസിലാണ്ട് 388 റൺസിന് പുറത്ത്, ലീഡ് 85 റൺസ്

Engnz

എഡ്ജ്ബാസ്റ്റണിൽ ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് 388 റൺസിൽ അവസാനിച്ചു. 85 റൺസിന്റെ ലീഡാണ് ന്യൂസിലാണ്ടിന് നേടാനായത്. അവസാന അഞ്ച് വിക്കറ്റുകള്‍ ലഞ്ചിന് ശേഷം ഇംഗ്ലണ്ട് വേഗത്തിൽ വീഴ്ത്തുകയായിരുന്നു. അവസാന വിക്കറ്റിൽ അജാസ് പട്ടേലും ട്രെന്റ് ബോള്‍ട്ടും 27 നിര്‍ണ്ണായക റൺസാണ് നേടിയത്.

അജാസ് പട്ടേൽ 20 റൺസ് നേടി അവസാന വിക്കറ്റായി വീണപ്പോള്‍ ട്രെന്റ് ബോള്‍ട്ട് 12 റൺസുമായി പുറത്താകാതെ നിന്നു. ടോം ബ്ലണ്ടൽ(34), അജാസ് പട്ടേൽ എന്നിവരുടേത് ഉള്‍പ്പെടെ നാല് വിക്കറ്റ് സ്റ്റുവര്‍ട് ബ്രോഡ് നേടിയപ്പോൾ മാര്‍ക്ക് വുഡ്, ഒല്ലി സ്റ്റോൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Previous articleആദ്യ മത്സരത്തിൽ ഹോളണ്ടിനൊപ്പം ഡിലിറ്റ് ഉണ്ടാകില്ല
Next articleഫ്ലോറൻസിക്ക് സ്വിറ്റ്സർലാന്റിന് എതിരായ മത്സരം നഷ്ടമാകും