എല്ലാം പിഴച്ച ദിവസം – ടോം ലാഥം

Newzealand

ന്യൂസിലാണ്ടിന്റെ ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തിലെ പരാജയം ഏറെ നിരാശാജനകം എന്ന് പറഞ്ഞ് ന്യൂസിലാണ്ട് ഏകദിന നായകന്‍ ടോം ലാഥം. തന്റെ ടീം ശ്രമിച്ച കാര്യങ്ങളെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്നെന്നും ലാഥം കൂട്ടിചേര്‍ത്തു.

ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിരാശപ്പെടത്തിയപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് കൃത്യതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും ഇന്ത്യയ്ക്ക് എല്ലാ കാര്യങ്ങളും ശരിയായി വരുന്നതാണ് കണ്ടതെന്നും ടോം ലാഥം വ്യക്തമാക്കി.

പിച്ചിലെ ബൗൺസ് അപ്രവചനീയമായിരുന്നുവെന്നും കൂട്ടുകെട്ടുകള്‍ ഉയര്‍ത്തുവാന്‍ ടീം പരാജയപ്പെട്ടപ്പോള്‍ വാലറ്റം പൊരുതുവാന്‍ ശ്രമിച്ചുവെങ്കിലും അത് അത്ര എളുപ്പമായിരുന്നില്ലെന്നും ലാഥം പറ‍‍ഞ്ഞു.