വിൽ യംഗുമായി കരാറിലെത്തി നോര്‍ത്താംപ്ടൺഷയര്‍

Sports Correspondent

ന്യൂസിലാണ്ടിന്റെ വിൽ യംഗിനെ 2022 സീസണിന് വേണ്ടി ടീമിലേക്ക് എത്തിച്ച് നോര്‍ത്താംപ്ടൺഷയര്‍. കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെയും റോയൽ ലണ്ടന്‍ ഏകദിന ഫിക്സ്ച്ചറിന്റെയും പ്രധാന പങ്കും കളിക്കുവാന്‍ താരം ടീമിനൊപ്പമുണ്ടാകും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000ലധികം റൺസ് നേടിയ താരം ഇതുവരെ 12 ശതകങ്ങള്‍ നേടിയിട്ടുണ്ട്.

ന്യൂസിലാണ്ടിനായി 8 ടി20 മത്സരങ്ങളും 2 ഏകദിനങ്ങളും 5 ടെസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുള്ള വിൽ യംഗ് 2021 കൗണ്ടി സീസണിൽ ഡര്‍ഹത്തിന് വേണ്ടി രണ്ട് ശതകം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ കൂടുതൽ മനസ്സിലാക്കുവാന്‍ തനിക്ക് ഈ അവസരങ്ങള്‍ സഹായിക്കുമെന്നും വിൽ യംഗ് വ്യക്തമാക്കി.