ഇത്രയും വേഗത്തിലെറിയുന്ന താരത്തെ നേരിടുവാന്‍ ആര്‍ക്കും താല്പര്യമില്ല – ടെംബ ബാവുമ

Umranmalik

ഇന്ത്യയ്ക്കെതിരെ ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും വേഗത്തിൽ പന്തെറിയുന്ന ഉമ്രാന്‍ മാലിക് തന്റെ അരങ്ങേറ്റം കുറിയ്ക്കുവാന്‍ സാധ്യതയുണ്ട്. താരത്തെ നേരിടുന്നതിനെക്കുറിച്ച് ദക്ഷിണാഫ്രിക്ക നായകന്‍ ടെംബ ബാവുമയോട് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറ‍ഞ്ഞത് 150 കിലോമീറ്റര്‍ വേഗതയിൽ പന്തെറിയുന്ന താരത്തെ നേരിടുവാന്‍ ആര്‍ക്കും താല്പര്യം ഉണ്ടാകില്ല എന്നാണ്.

ഐപിഎലില്‍ 14 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റ് നേടിയ താരം ഈ സീസണിൽ ഒരു ഇന്ത്യന്‍ പേസര്‍ നേടുന്ന ഏറ്റവും അധികം വിക്കറ്റ് ആണ്. ഇത്രയും വേഗത്തിലെറിയുന്ന പേസര്‍മാരെ ആര്‍ക്കും നേരിടുവാന്‍ താല്പര്യമില്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പേസര്‍മാര്‍ക്കിടയിൽ നിന്ന് തന്നെയാണ് വളര്‍ന്ന് വരുന്നതെന്നും കൂട്ടിചേര്‍ത്തു.