കെഎൽ രാഹുല്‍ ഇപ്രകാരം ആണ് കളിക്കുന്നതെങ്കിൽ ഞങ്ങള്‍ അദ്ദേഹം മനീഷ് പാണ്ടേയെ പോലെ കളിച്ചുവെന്ന് പറയും – ആര്‍പി സിംഗ്

Sports Correspondent

ഐപിഎലില്‍ 2022ലെ രണ്ടാമത്തെ ഉയര്‍ന്ന റൺ സ്കോറര്‍ ആയിരുന്നു കെഎൽ രാഹുല്‍. എന്നാൽ താരത്തിന് പലപ്പോഴും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ കഴിയുന്നില്ല. താരത്തിന്റെ ടി20യിലെ സ്ട്രൈക്ക് റേറ്റ് അത്ര മോശമല്ലെങ്കിലും തുടക്കത്തിൽ വേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ കഴിയാതെ പോകുന്നത് പലപ്പോഴും രാഹുലിനും ടീമിനും തിരിച്ചടിയായിട്ടുണ്ട്.

രാഹുല്‍ റൺ എ ബോള്‍ നിരക്കിൽ 25 റൺസ് നേടി പുറത്തായാൽ അദ്ദേഹം മനീഷ് പാണ്ടേയെ പോലെ കളിച്ചുവെന്ന് പറയാനെ കഴിയൂ എന്നാണ് ആര്‍പി സിംഗ് പറ‍ഞ്ഞത്.

Manishpandey

മനീഷ് പാണ്ടേ അനായാസം വിക്കറ്റ് വലിച്ചെറിയുന്നതിനെക്കുറിച്ചാണ് ആര്‍പി സിംഗിന്റെ പരാമര്‍ശം. ആര്‍പി രാഹുല്‍ ഇന്നിംഗ്സ് ബിൽഡ് ചെയ്യുന്നതിനെ പ്രശംസിച്ചുവെങ്കിലും മനീഷ് പാണ്ടേയുടെ ബാറ്റിംഗിൽ അദ്ദേഹം തൃപ്തനായിരുന്നില്ല.

15 മത്സരങ്ങളിൽ നിന്ന് 616 റൺസ് നേടിയ കെഎൽ രാഹുലിന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് പലയിടങ്ങളിൽ നിന്നും വിമര്‍ശനം ഉയര്‍ന്നുവെങ്കിലും താരം തുടക്കം പതിഞ്ഞ രീതിയിലാണെങ്കിലും ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്യുന്നതിനാൽ തന്നെ പ്രശംസ അര്‍ഹിക്കുന്നുവെന്നാണ് ആര്‍പി സിംഗ് പറഞ്ഞത്.

വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നുവെങ്കില്‍ മനീഷ് പാണ്ടേ ബാറ്റ് ചെയ്യുന്ന രീതിയിലാണ് രാഹുലും ബാറ്റ് ചെയ്യുന്നതെന്ന് വിമര്‍ശിക്കാമായിരുന്നുവെന്നും ആര്‍പി കൂട്ടിചേര്‍ത്തു.