എന്‍സിഎ കോച്ചുമാരുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ബിസിസിഐ

സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ നിയമിച്ച നാഷണല്‍ ക്രിക്കറ്റ് അക്കാഡമി കോച്ചുമാരുടെ കരാര്‍ പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ബിസിസിഐ. ഒരു വര്‍ഷത്തെ കരാറിലാണ് 2019ല്‍ ഈ കോച്ചുമാരെ നിയമിച്ചത്. എന്‍സിഎ ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുവാന്‍ ബൗളിംഗ്, ബാറ്റിംഗ്, ഫീല്‍ഡിംഗ് കോച്ചുമാരെ സിഒഎ നിയമിച്ചത് യാതൊരു ഇന്റര്‍വ്യൂവും നടത്താതെയാണെന്നാണ് അറിയുന്നത്.

എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള കോച്ചുമാരുടെ നിയമനത്തിന് അഭിമുഖം വേണമെന്നായിരുന്നു സിഒഎയുടെ നിയമം. ഇപ്പോള്‍ കൊറോണ കാലത്ത് കോച്ചുമാര്‍ക്ക് ചെയ്യുവാന്‍ ഒന്നുമില്ലാത്തതിനാല്‍ തന്നെ ഇവരുടെ കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം.

ഈ കോച്ചുമാരെ രാഹുല്‍ ദ്രാവിഡും സാബ കരീമുമാണ് ഇക്കാര്യം വിളിച്ച് അറിയിച്ചത്. സാബ കരീം ഉടന്‍ ബിസിസിഐയുടെ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) സ്ഥാനം ഒഴിയുവാന്‍ നില്‍ക്കുകയാണ്. രാഹുല്‍ ദ്രാവിഡിനും ആശിഷ് കൗഷിക്കിനും ഒഴികെ ബാക്കി ആര്‍ക്കും ഇനി കരാര്‍ ഉണ്ടാവില്ലെന്നാണ് അറിയുന്നത്.

Previous articleകൊറോണ ടെസ്റ്റ്, ഒഡെഗാർഡ് അടക്കം റയലിന്റെ എല്ലാ താരങ്ങളും നെഗറ്റീവ്
Next articleസെർജിനോ ഡെസ്റ്റ് ബാഴ്സലോണയിലേക്ക് തന്നെ