കൊറോണ ടെസ്റ്റ്, ഒഡെഗാർഡ് അടക്കം റയലിന്റെ എല്ലാ താരങ്ങളും നെഗറ്റീവ്

20200923 144256
- Advertisement -

റയൽ മാഡ്രിഡ് യുവതാരം ഒഡെഗാർഡിന് രണ്ടാമത്തെ കൊറോണ പരിശോധനയിൽ കൊറോണ ഇല്ല എന്ന് ബോധ്യപ്പെട്ടു. കഴിഞ്ഞ ദിവസം താരം കൊറോണ പോസിറ്റീവ് ആയിരുന്നു. ഇത് സ്പാനിഷ് മാധ്യമങ്ങൾ ഒക്കെ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ റയൽ മാഡ്രിഡ് വീണ്ടും പി സി ആർ ടെസ്റ്റ് നടത്തിയപ്പോൾ ഒഡെഗാർഡ് നെഗറ്റീവ് ആണ് ആയത്. ഒഡെഗാർഡ് ഉൾപ്പെടെ റയലിന്റെ മുഴുവൻ താരങ്ങളും കൊറോണ നെഗറ്റീവ് ആണെന്ന് ക്ലബ് അറിയിച്ചു.

ടെസ്റ്റ് ഫലം നെഗറ്റീവ് ആയതോടെ യാതൊരു നിബന്ധനങ്ങളും ഇല്ലാതെ ഒഡെഗാർഡ് ഇന്ന് മുതൽ റയലിനൊപ്പം പരിശീലനം തുടരും. എല്ലാ ആഴ്ചയിലും യൂറോപ്യൻ ക്ലബുകൾ ഇപ്പോൾ കൊറോണ പരിശോധന നടത്തുന്നുണ്ട്.

Advertisement