സെർജിനോ ഡെസ്റ്റ് ബാഴ്സലോണയിലേക്ക് തന്നെ

20200923 144918
- Advertisement -

അയാക്സിന്റെ യുവ ഫുൾബാക്ക് സെർജിനോ ഡെസ്റ്റിനായുള്ള ജർമ്മൻ ചാമ്പ്യന്മാരായ ബയേണും കാറ്റലൻ ക്ലബ് ബാഴ്സലോണയും തമ്മിലുള്ള പോരാട്ടത്തിൽ ബാഴ്സലോണ വിജയിക്കുകയാണ്. താരം ബാഴ്സലോണയുമായി കരാർ ധാരണയിൽ എത്തിയതായാണ് വാർത്തകൾ. ബയേണാണ് വലിയ ഓഫർ നൽകിയത് എങ്കിലും ഡെസ്റ്റിന് താല്പര്യം ബാഴ്സലോണ ആണ് എന്നത് കൊണ്ട് തന്നെ താരം ബാഴ്സലോണയിൽ എത്തും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

19കാരനായ താരവുമായി കോമാൻ നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്. റൈറ്റ് ബാക്കായ താരത്തിന് വലിയ ഭാവിയാണ് പ്രവചിക്കപ്പെടുന്നത്. റൈറ്റ് ബാക്കായ സെർജിനോയെ അമേരിക്കൻ ദേശീയ ടീമിലെ താരമാണ്. കഴിഞ്ഞ സീസണിൽ ഡെസ്റ്റ് അയാക്സുമായി ദീർഘകാല കരാർ ഒപ്പുവെച്ചിരുന്നു. അതുകൊണ്ട് തന്നെ വലിയ തുക തന്നെ ഡെസ്റ്റിന് വേണ്ടി നൽകേണ്ടി വരും. ഈ സീസണിൽ അയാക്സിനായി 30 മത്സരങ്ങൾ ഡെസ്റ്റ് കളിച്ചിരുന്നു. തുടക്കത്തിൽ ലോണിൽ വാങ്ങി പിന്നീട് തുക നൽകാനാണ് ബാഴ്സലോണ ഉദ്ദേശിക്കുന്നത്. ബാഴ്സലോണയും അയാക്സും തമ്മിൽ ഉടൻ ധാരണയിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement