ഇന്ത്യൻ താരങ്ങളുടെ ശമ്പളം വെട്ടികുറക്കില്ലെന്ന് ബി.സി.സി.ഐ

Photo : Twitter/@BCCI

കൊറോണ വൈറസ് കൊണ്ടുവന്ന സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഇന്ത്യൻ താരങ്ങളുടെ ശമ്പളം വെട്ടികുറക്കില്ലെന്ന് ബി.സി.സി.ഐ ട്രെഷറർ അരുൺ ധുമാൽ. കൂടാതെ ബി.സി.സി.ഐ തങ്ങളുടെ തൊഴിലാളികളിൽ ആരെയും ഒഴിവാക്കാനും ഉദ്ദേശം ഇല്ലെന്നും അരുൺ ധുമാൽ വ്യക്തമാക്കി. അതെ സമയം സാമ്പത്തിക പ്രതിസന്ധി മുൻപിൽകണ്ടുകൊണ്ട് ചിലവ് ചുരുക്കൽ നടപടികൾ കൊണ്ടുവരുമെന്നും ബി.സി.സി.ഐ ട്രെഷറർ വ്യക്തമാക്കി.

കൊറോണ വൈറസ് ബാധ വരുന്നതിന്റെ മുൻപ് തന്നെ ചിലവ് ചുരുക്കൽ നടപടികൾ ബി.സി.സി.ഐ ആരംഭിച്ചിരുന്നതായും നേരത്തെ തന്നെ യാത്രയുമായും ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചിലവ് ചുരുക്കൽ ആരംഭിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ വ്യക്തമാക്കി. നേരത്തെ വെസ്റ്റിൻഡീസ്, ഓസ്ട്രേലിയ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ താരങ്ങളുടെ ശമ്പളം കൊറോണ വൈറസ് ബാധയെ തുടർന്ന് വെട്ടികുറച്ചിരുന്നു.

Previous articleചിൽവെലിനെയും ചെൽസിക്ക് വേണം
Next article“കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിൽ എത്തിക്കൽ ആണ് ആദ്യ ലക്ഷ്യം”