ചിൽവെലിനെയും ചെൽസിക്ക് വേണം

ജർമ്മൻ സ്ട്രൈക്കർ വെർണറെ സ്വന്തമാക്കും എന്ന് ഏതാണ്ട് ഉറപ്പിച്ചതിനു പിന്നാലെ മറ്റൊരു സൈനിങിന് അടുത്ത് എത്തിയിരിക്കുകയാണ് ചെൽസി. ലെസ്റ്റർ സിറ്റിയുടെ യുവ ലെഫ്റ്റ് ബാക്ക് ബെൻ ചിൽവെലിനെ ആണ് ചെൽസി സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച് ലെസ്റ്റർ സിറ്റിയുമായി ചെൽസി ചർച്ചകൾ ആരംഭിച്ചു. 23കാരനായ ചിൽവെൽ ചെൽസിയിലേക്ക് വരാൻ ഒരുക്കമാണ്.

എന്നാൽ ലെസ്റ്റർ താരത്തെ എളുപ്പത്തിൽ വിട്ടു നൽകില്ല. 2024വരെ ചിൽവെലിന് ലെസ്റ്റർ സിറ്റിയിൽ കരാറുണ്ട്. അതുകൊണ്ട് തന്നെ 60 മില്യണോളമാണ് ലെസ്റ്റർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ സീസണിൽ മഗ്വയറിനെ 80 മില്യൺ ലഭിച്ചിട്ടു മാത്രമായിരുന്നു ലെസ്റ്റർ വിട്ടു നൽകിയത്. അത്രയ്ക്ക് ശക്തമായി തന്നെ ചെൽസിയുടെ ശ്രമങ്ങളെയും ലെസ്റ്റർ പ്രതിരോധിക്കും. അലോൺസോയും എമേഴ്സണും ലെഫ്റ്റ് ബാക്കിൽ തൃപ്തികരമായ പ്രകടനമല്ല കാഴ്ചവെക്കുന്നത് എന്നതാണ് ലമ്പാർഡ് ഒരു പുതിയ ലെഫ്റ്റ് ബാക്കിനെ തേടാനുള്ള കാരണം.

Previous articleഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് വെസ്റ്റിൻഡീസ് താരങ്ങൾ വിട്ടുനിന്നത് ദൗർഭാഗ്യകരമെന്ന് ഹോൾഡിങ്
Next articleഇന്ത്യൻ താരങ്ങളുടെ ശമ്പളം വെട്ടികുറക്കില്ലെന്ന് ബി.സി.സി.ഐ