കാണികളുണ്ടാകില്ലെന്നതിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല – ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ്

India

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടി20 പരമ്പര നടക്കുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിൽ കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാൽ ബിസിസിഐയിൽ നിന്ന് തങ്ങള്‍ക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചില്ലെന്നാണ് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഓഫ് ബംഗാള്‍ പ്രസിഡന്റ് അവിശേക് ഡാൽമിയ പറയുന്നത്.

ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വരുന്നതല്ലാതെ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് അവിശേക് വ്യക്തമാക്കി. നേരത്തെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 75 ശതമാനം കാണികളെ പ്രവേശിപ്പിക്കാം എന്ന് അറിയിച്ചിരുന്നു. ഫെബ്രുവരി 6ന് ആണ് ഏകദിന പരമ്പര ആരംഭിയ്ക്കുന്നത്.