നിയമങ്ങള്‍ പാലിക്കാനാകില്ലെങ്കില്‍ ഇന്ത്യ ബ്രിസ്ബെയിനിലേക്ക് വരേണ്ട – ക്യൂന്‍സ്‍ലാന്‍ഡ് കായിക മന്ത്രി

ബ്രിസ്ബെയിനിലെ നാലാം ടെസ്റ്റ് നടക്കുമോ ഇല്ലയോ എന്ന സംശയത്തിലാണ് ഇപ്പോള്‍. അവിടെ വീണ്ടും ക്വാറന്റീനിലേക്ക് പോകണമെന്നതിനോട് ഇന്ത്യയ്ക്ക് എതിര്‍പ്പാണ്. പകരം വേറെ വേദിയില്‍ മത്സരം നടത്തുന്നതാകും ഉചിതം എന്ന് ഇന്ത്യ ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യയുടെ തീരുമാനത്തെ ക്യൂന്‍സ്‍ലാന്‍ഡ് കായിക മന്ത്രിയും തള്ളിക്കളയുന്ന കാഴ്ചയാണ് കാണുന്നത്.

നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലൊണെന്നും ഒരു ടീമിനായി മാറ്റങ്ങള്‍ വരുത്താനാകില്ലെന്നും കായിക മന്ത്രി ടിം മാന്‍ഡര്‍ വ്യക്തമാക്കി. ബ്രിസ്ബെയിനിലെ ക്വാറന്റീന്‍ നിയമങ്ങള്‍ പാലിക്കുവാനാകുന്നില്ലെങ്കില്‍ ഇന്ത്യ ഇങ്ങോട്ട് വരേണ്ടതില്ലെന്നും ടിം പറഞ്ഞു.