ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ഫെർഗൂസണ് കൊറോണ വൈറസ് ബാധയില്ല

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ലോക്കി ഫെർഗൂസണ് കൊറോണ വൈറസ് ബാധയില്ലെന്ന് വ്യക്തമായി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി കളിച്ച താരമാണ് ലോക്കി ഫെർഗൂസൺ. മത്സരം ശേഷം താരത്തിന് കഠിനമായ തൊണ്ടവേദന വന്നതോടെയാണ് താരത്തെ ഐസൊലേഷനിൽ ആക്കി കൊറോണ വൈറസ് ബാധ ടെസ്റ്റ് ചെയ്തത്.

തുടർന്ന് ടെസ്റ്റിൽ താരത്തിന് വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. ഇതോടെ താരം ഓസ്ട്രേലിയയിൽ നിന്ന് ന്യൂസിലാൻഡിലേക്ക് തിരിക്കും. നേരത്തെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സൺ കൊറോണ വൈറസ് ബാധയെ തുടർന്ന് ടെസ്റ്റ് നടത്തിയെങ്കിലും താരത്തിന് കൊറോണ ഇല്ലെന്ന സ്ഥിരീകരണം വന്നിരുന്നു. അതെ സമയം കൊറോണ വൈറസ് ബാധയെ തുടർന്ന് ഓസ്ട്രേലിയ – ന്യൂസിലാൻഡ് പരമ്പര ഉപേക്ഷിരുന്നു.