ഇന്ത്യക്കെതിരെയുള്ള ഏകദിന ടീമിനെ ന്യൂസിലാൻഡ് പ്രഖ്യാപിച്ചു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുള്ള ടീമിനെ ന്യൂസിലാൻഡ് പ്രഖ്യാപിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരക്ക് ശേഷമാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പര. ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ന്യൂസിലാൻഡ് കളിക്കുന്ന ആദ്യ ഏകദിന മത്സരം കൂടിയാണിത്. ന്യൂസിലാൻഡ് നിരയിൽ കെയ്ൽ ജാമിസൺ ആദ്യമായി ഏകദിന ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ പരിക്കേറ്റ ടോം ലതാമും ടീമിൽ ഇടം നേടിയിട്ടുണ്ട്.

അതെ സമയം ഫാസ്റ്റ് ബൗളർമാരായ ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗുസൻ, മാറ്റ് ഹെൻറി എന്നിവർ പരിക്ക് മൂലം ടീമിൽ ഇടം പിടിച്ചിട്ടില്ല. മൂന്ന് താരങ്ങൾക്കും ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണ് പരിക്കേറ്റത്. ലോകകപ്പിന് ശേഷം കളിച്ച ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റ ന്യൂസിലാൻഡ് ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റിരുന്നു.

Kane Williamson (c ), Hamish Bennett, Tom Blundell, Colin de Grandhomme, Martin Guptill, Kyle Jamieson, Scott Kuggeleijn, Tom Latham, Jimmy Neesham, Henry Nicholls, Mitchell Santner, Ish Sodhi, Tim Southee, Ross Taylor.