ഐപിഎൽ താരങ്ങളില്ലാതെ പാക്കിസ്ഥാന്‍ – ബംഗ്ലാദേശ് പരമ്പരകള്‍ക്കുള്ള ന്യൂസിലാണ്ട് ടീമിനെ പ്രഖ്യാപിച്ചു

Newzealand

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കും ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയ്ക്കുമുള്ള ടീമുകളെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. ഐപിഎൽ കളിക്കുന്ന താരങ്ങള്‍ക്ക് അതിനുള്ള അനുമതിയുള്ളതിനാൽ തന്നെ ഈ പരമ്പരയിൽ അവരെ പരിഗണിച്ചിട്ടില്ല.

ഓഗസ്റ്റ് 23ന് ഏഷ്യന്‍ പര്യടനത്തിനായി ന്യൂസിലാണ്ട് നാട്ടിൽ നിന്ന് യാത്രയാകും. ബംഗ്ലാദേശിൽ അഞ്ച് ടി20 മത്സരങ്ങളും പാക്കിസ്ഥാനെതിരെ അഞ്ച് ഏകദിനങ്ങളിലും ടീം പങ്കെടുക്കും. അതിന് ശേഷം പാക്കിസ്ഥാനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും ടീം കളിക്കും.

ബംഗ്ലാദേശിനെതിരെയുള്ള ടി20 ടീമും പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമും: Tom Latham (c/wk), Finn Allen, Hamish Bennett, Tom Blundell (wk), Doug Bracewell, Colin de Grandhomme, Jacob Duffy, Matt Henry (ODI only), Scott Kuggeleijn, Cole McConchie, Henry Nicholls, Ajaz Patel, Rachin Ravindra, Ben Sears (T20 only), Blair Tickner, Will Young

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീം: Tom Latham (c/wk), Finn Allen, Todd Astle, Hamish Bennett, Tom Blundell (wk), Mark Chapman, Colin de Grandhomme, Martin Guptill, Matt Henry, Daryl Mitchell, Ajaz Patel, Ish Sodhi, Ben Sears, Blair Tickner, Will Young

Previous articleജെറാഡ് മൊറേനോ വിയ്യാറയലിൽ 2027വരെ തുടരും
Next articleടെയിലറും ഗ്രാന്‍ഡോമുമില്ല, ടി20 ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്