സച്ചിന്റെയും അഫ്രീദിയുടെയും റെക്കോർഡ് മറികടന്ന് നേപ്പാൾ താരം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഏകദിന ക്രിക്കറ്റിൽ അർദ്ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നേപ്പാൾ താരം കുശാൽ മല്ല. യു.എസ്.എക്കെതിരെ അർദ്ധ സെഞ്ചുറി നേടിയാണ് കുശാൽ മല്ല ഈ റെക്കോർഡ് സ്വന്തമാക്കിയത്. അർദ്ധ സെഞ്ചുറി നേടുമ്പോൾ മല്ലയുടെ പ്രായം 15 വർഷവും 340 ദിവസവുമായിരുന്നു. മത്സരത്തിൽ 51 പന്തിൽ 50 റൺസ് എടുത്ത് മല്ല പുറത്തായി. മൂന്ന് സിക്‌സും നാല് ബോണ്ടറികളുമടക്കമാണ് മല്ല അർദ്ധ സെഞ്ചുറി നേടിയത്.

നേപ്പാളി താരം രോഹിത് പൗഡലിന്റെ പേരിലുള്ള റെക്കോർഡാണ് കുശാൽ മല്ല മറികടന്നത്. രോഹിത് പൗഡൽ 16 വർഷവും 146 ദിവസവും പ്രായമായ സമയത്താണ് അർദ്ധ സെഞ്ചുറി നേടി റെക്കോർഡിട്ടത്. 16 വർഷവും 213 ദിവസവും ആയ സമയത്ത് അർദ്ധ സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കർ ആണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 16 വർഷവും 217 ദിവസവും ആയ സമയത്ത് അർദ്ധ സെഞ്ചുറി നേടിയ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി നാലാം സ്ഥാനത്താണ്.