ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കീപ്പര്‍ എംഎസ് ധോണി ആയിരിക്കണം – കമ്രാന്‍ അക്മല്‍

- Advertisement -

ഇന്ത്യന്‍ ടീമില്‍ നിന്ന് 2019 ലോകകപ്പിന് ശേഷം പുറത്താണെങ്കിലും എംഎസ് ധോണിയായിരിക്കണം ഇന്ത്യയുടെ ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പറെന്ന് പറഞ്ഞ് കമ്രാന്‍ അക്മല്‍. എന്നാല്‍ കെഎല്‍ രാഹുലിനെ ഇപ്പോള്‍ കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതോടെ ഒട്ടനവധി പേര്‍ ധോണിയുടെ തിരിച്ചുവരവ് അസാധ്യമെന്ന് കരുതുന്നുണ്ട്.

ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ധോണി ടീമിലേക്ക് എത്തുമെന്നാണ് കരുതപ്പെട്ടതെങ്കിലും ഐപിഎല്‍ കൊറോണ കാരണം മുടങ്ങി കിടക്കുകയാണ്. ടി20 ലോകകപ്പ് യഥാസമയം നടക്കുമോ എന്നതും ഐസിസി ഇതുവരെ തീരുമാനിച്ചിട്ടില്ല. എംഎസ് ധോണിയായിരിക്കണം പ്രധാന കീപ്പറെന്നും കെഎല്‍ രാഹുലിനെ രണ്ടാം കീപ്പറായി പരിഗണിക്കാമെന്നും പാക്കിസ്ഥാന്‍ അന്താരാഷ്ട്ര താരം വ്യക്തമാക്കി.

Advertisement