മുഹമ്മദ് ഷമിയുടെ ഓവറാണ് ഇന്ത്യക്ക് വിജയം നേടികൊടുത്തതെന്ന് രോഹിത് ശർമ്മ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ ഓവറാണ് ഇന്ത്യക്ക് വിജയം നേടികൊടുത്തതെന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ന്യൂസിലാൻഡിനെതിരായ മത്സരം സൂപ്പർ ഓവറിൽ എത്തിച്ചത് മുഹമ്മദ് ഷമിയുടെ ഓവറായിരുന്നു. തുടർന്ന് സൂപ്പർ ഓവറിൽ അവസാന രണ്ട് പന്തുകളിൽ സിക്സറടിച്ച് രോഹിത് ശർമ്മ ഇന്ത്യക്ക് വിജയം നേടി കൊടുത്തിരുന്നു.

മത്സരത്തിൽ തന്റെ രണ്ടു സിക്സുകളല്ല മറിച്ച് മുഹമ്മദ് ഷമിയുടെ ഓവറാണ് ഇന്ത്യക്ക് ജയം നേടികൊടുത്തതെന്ന് രോഹിത് ശർമ്മ പറഞ്ഞു. മഞ്ഞ് ഉള്ള സമയത്ത് 9 റൺസ് പ്രതിരോധിക്കുക എളുപ്പമായിരുന്നില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു. ന്യൂസിലാൻഡ് നിരയിൽ ഏറ്റവും മികച്ച രീതിയിൽ ബാറ്റ് ചെയുന്ന താരത്തെയും ഏറ്റവും പരിചയ സമ്പത്തുള്ള താരത്തെയുമാണ് ഷമി പുറത്താക്കിയതെന്നും രോഹിത് ശർമ്മ പറഞ്ഞു.

മത്സരത്തിന്റെ അവസാന ഓവറിൽ ന്യൂസിലാൻഡിന് ജയിക്കാൻ 9 റൺസ് ആയിരുന്നു വേണ്ടത്. അവസാന ഓവർ എറിഞ്ഞ മുഹമ്മദ് ഷമിയുടെ ആദ്യ പന്ത് തന്നെ ന്യൂസിലാൻഡ് താരം റോസ് ടെയ്‌ലർ സിക്സർ അടിക്കുകയായിരുന്നു. എന്നാൽ തുടർന്ന് എറിഞ്ഞ അഞ്ച് പന്തിൽ 2 റൺസ് മാത്രം വിട്ടുകൊടുത്ത് മുഹമ്മദ് ഷമി കെയ്ൻ വില്യംസന്റെയും റോസ് ടെയ്‌ലറുടെയും വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിൽ എത്തുകയും സൂപ്പർ ഓവറിലെ അവസാന രണ്ടു പന്തിൽ സിക്സ് അടിച്ച് രോഹിത് ഇന്ത്യയെ ജയിപ്പിച്ചത്.