മിച്ചല്‍ മാര്‍ഷ് തിരികെ ഓസ്ട്രേലിയന്‍ എ ടീമിനൊപ്പം എത്തി

മാര്‍ക്കസ് സ്റ്റോയിനിസ് പരിക്കേറ്റതിനെത്തുടര്‍ന്ന് ടീമിലേക്ക് കരുതല്‍ താരമായി എത്തിയ മിച്ചല്‍ മാര്‍ഷ് തിരികെ ഓസ്ട്രേലിയന്‍ എ ടീമിനൊപ്പം ചേര്‍ന്ന്. ഇന്ന് പരിക്ക് ഭേദമായി മാര്‍ക്കസ് സ്റ്റോയിനിസ് തിരികെ കളത്തിലേക്ക് എത്തിയതിനാലാണ് ഇത്. സ്റ്റോയിനിസിന്റെ പരിക്ക് ഭേദമാകാത്ത സ്ഥിതി വരികയാണെങ്കില്‍ കരുതല്‍ താരമെന്ന നിലയിലാണ് ഓസ്ട്രേലിയ മിച്ചല്‍ മാര്‍ഷിനെ ഇംഗ്ലണ്ടിലേക്ക് എത്തിച്ചത്.

ഓസ്ട്രേലിയ എ ടീമിനെ അനൗദ്യോഗിക ഏകദിനങ്ങളിലെ ആദ്യ മത്സരം നോര്‍ത്താംപ്ടണ്‍ ഷെയറിനെതിരെ നടക്കാനിരിക്കെയാണ് ടീമിനൊപ്പം മാര്‍ഷ് എത്തുന്നത്. ഏകദിനങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയ എ ടീം സസ്സെക്സിനും ഇംഗ്ലണ്ട് ലയണ്‍സിനും എതിരെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകള്‍ കളിക്കും.

ഷാക്കിബ് അല്‍ ഹസനെ നേരിടാനായി ഓസ്ട്രേലിയ നെറ്റ്സിലേക്ക് വിളിപ്പിച്ച ആഷ്ടണ്‍ അഗറും മാര്‍ഷിനൊപ്പം തിരികെ ഓസ്ട്രേലിയ എ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

Previous articleടി20 ലോകകപ്പ് പ്രതീക്ഷയുമായി ഫവദ് അഹമ്മദ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി രണ്ട് വര്‍ഷത്തേ കരാറിലേക്ക്
Next articleറയൽ മാഡ്രിഡ് യൂത്ത് ടീമിന്റെ പരിശീലകനായി ഇതിഹാസം റൗൾ