റയൽ മാഡ്രിഡ് യൂത്ത് ടീമിന്റെ പരിശീലകനായി ഇതിഹാസം റൗൾ

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം റൗളിന് ക്ലബിൽ പുതിയ ചുമതല. റയൽ മാഡ്രിഡിന്റെ യൂത്ത് ടീമായ കാസ്റ്റിലയുടെ പരിശീലകനായാണ് റൗൾ എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ റയലിന്റെ ജുവനൈൽ ടീമിനെ പരിശീലിപ്പിച്ച റൗളിന് ഇത് വലിയ ചുവടുവെപ്പാണ്. റയലിന്റെ ഭാവിയായി അടുത്ത് തന്നെ മാറേണ്ട താരങ്ങളാണ് ഇനി റൗളീന്റെ കീഴിൽ ഉണ്ടാവുക.

ഈ സീസണിൽ റയൽ സൈൻ ചെയ്ത ജപ്പാനീസ് താരം കുബോയും, ബ്രസീൽ താരം റോഡ്രിഗോയും റൗൾ പരിശീലിപ്പിക്കുന്ന കാസ്റ്റില ടീമിൽ ഉണ്ടാകും. റയലിന്റെ ഇതിഹാസ താരമായ റൗൾ ക്ലബിനൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ആറു ലാലിഗ കിരീടവും കരിയറിയിൽ നേടിയിട്ടു‌ണ്ട്.

Previous articleമിച്ചല്‍ മാര്‍ഷ് തിരികെ ഓസ്ട്രേലിയന്‍ എ ടീമിനൊപ്പം എത്തി
Next articleഓസ്ട്രേലിയയ്ക്കെതിരെയുള്ള തങ്ങളുടെ ഏറ്റവും വലിയ സ്കോര്‍ നേടിയെങ്കിലും ജയം സ്വന്തമാക്കാനാകാതെ ബംഗ്ലാദേശ്