മെഹ്ദി ഹസന് ശതകം, ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ തുണയിൽ ബംഗ്ലാദേശിന്റെ തിരിച്ചുവരവ്

Mehidy

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കത്തിൽ തിരിച്ചടി നേരിട്ടുവെങ്കിലും ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ 271 റൺസ് നേടി ആതിഥേയര്‍. 9/6 എന്ന നിലയിലേക്ക് വീണ ടീമിനെ വീണ്ടും ട്രാക്കിലെത്തിച്ചത് ഏഴാം വിക്കറ്റിൽ ഒത്തുചേര്‍ന്ന മെഹ്ദി ഹസന്‍ മിറാസും മഹമ്മദുള്ളയും ചേര്‍ന്നാണ്.

Mahamudullahഓപ്പണര്‍മാരെ മൊഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ മധ്യ നിരയെ വാഷിംഗ്ടൺ സുന്ദര്‍ സ്പിന്‍ തന്ത്രങ്ങളിലൂടെ എറിഞ്ഞിടുകയായിരുന്നു. പിന്നീട് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ മഹമ്മുദുള്ളയും മെഹ്ദി ഹസന്‍ മിറാസും ചേര്‍ന്ന് 148 റൺസാണ് നേടിയത്.

77 റൺസ് നേടിയ മഹമ്മുദുള്ളയെ ഉമ്രാന്‍ മാലിക് ആണ് പുറത്താക്കിയത്. മെഹ്ദി ഹസന്‍ പുറത്താകാതെ 100 റൺസ് തികച്ച് വെറും 83 പന്തിൽ നിന്ന് തന്റെ ശതകം നേടിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് ബംഗ്ലാദേശ് നേടിയത്.