നൂറില്‍ നൂറുമായി ശിഖര്‍, പിന്തുണച്ച് കോഹ്‍ലി, മധ്യനിരയ്ക്ക് പാളി, 289 റണ്‍സ് നേടി ഇന്ത്യ

- Advertisement -

ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും നല്‍കിയ തുടക്കത്തിനു ശേഷം മധ്യനിരയ്ക്ക് പാളിയെങ്കിലും എംഎസ് ധോണിയുടെ പ്രകടനത്തില്‍ ജോഹാന്നസ്ബര്‍ഗില്‍ 298 റണ്‍സ് നേടി ഇന്ത്യ. 7 വിക്കറ്റ് നഷ്ടത്തില്‍ ആണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. എംഎസ് ധോണി പുറത്താകാതെ 42 റണ്‍സുമായി ക്രീസില്‍ നിന്നു. നേരത്തെ രോഹിത്ത് ശര്‍മ്മയെ തുടക്കത്തില്‍ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഒത്തുകൂട്ടിയ ശിഖര്‍ ധവാന്‍-വിരാട് കോഹ്‍ലി സഖ്യം ഇന്ത്യയുടെ സ്കോറിംഗ് വേഗത്തിലാക്കിയിരുന്നു. 158 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്. കോഹ്‍ലി (75) പുറത്തായ ശേഷവും ശിഖര്‍ തന്റെ മികവ് തുടര്‍ന്ന് ശതകം തികച്ചു. എന്നാല്‍ മിന്നല്‍ കാരണം കളി കുറച്ച് സമയം തടസ്സപ്പെട്ടിരുന്നു. തടസ്സത്തിനു ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യക്ക് ശിഖര്‍ ധവാനെയും(109) നഷ്ടമായി.

ഏറെ വൈകാതെ അജിങ്ക്യ രഹാനെയും മറ്റു താരങ്ങളും പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്കോറിംഗ് മന്ദ ഗതിയിലായി. എം എസ് ധോണി അവസാന ഓവറുകളില്‍ പുറത്തെടുത്ത ബാറ്റിംഗ് മികവാണ് ടീം സ്കോര്‍ 289ല്‍ എത്തുവാന്‍ സഹായിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി ഗിഡി, റബാഡ എന്നിവര്‍ രണ്ട് വിക്കറ്റും മോണേ മോര്‍ക്കല്‍, ക്രിസ് മോറിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement