ലങ്കൻ മധ്യ നിര രണ്ട് മത്സരങ്ങളിലും കൈവിട്ടു – കുശൽ പെരേര

Kusalperera
- Advertisement -

ക്യാപ്റ്റനായി ചുമതലയേറ്റ ശ്രീലങ്കയുടെ കുശൽ പെരേരയ്ക്ക് ആദ്യ പരമ്പരയിൽ തന്നെ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ആദ്യ മത്സരത്തിൽ വനിൻഡു ഹസരംഗ പൊരുതിയതിനാൽ തോൽവി 33 റൺസിനായിരുന്നുവെങ്കിൽ രണ്ടാം മത്സരത്തിൽ 103 റൺസിന്റെ കനത്ത പരാജയം ആണ് ടീം ഏറ്റുവാങ്ങിയത്.

വളരെ നിരാശ തോന്നുന്ന പ്രകടനം എന്നാണ് പെരേര മത്സരശേഷം തന്റെ ടീമിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. രണ്ട് മത്സരങ്ങളിലും മധ്യ നിര ടീമിനെ കൈവിട്ടുവെന്നാണ ശ്രീലങ്കയുടെ നായകൻ പറഞ്ഞത്. പരിചയസമ്പത്ത് ഇല്ലാത്തത് ടീമിന് തിരിച്ചടിയായി എന്ന് കരുതുവാനാണ് തനിക്ക് ഇഷ്ടമെന്നും ഇതിനെക്കുറിച്ച് വളരെ സീരിയസ് ആയ ചർച്ച ടീം നടത്തേണ്ടതുണ്ടെന്നും പെരേര പറഞ്ഞു.

തങ്ങളുടെ കഴിവുകളിൽ ടീം വിശ്വസിച്ച് ഭയമില്ലാതെ ക്രിക്കറ്റ് കളിക്കുവാൻ ലങ്കൻ താരങ്ങൾ മുന്നോട്ട് വരണമെന്നും ശ്രീലങ്കൻ നായകൻ പറഞ്ഞു.

Advertisement