ഇബ്രഹിമ കൊനാറ്റെയുടെ ലിവർപൂൾ മെഡിക്കൽ പൂർത്തിയായി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

20210526 123313
- Advertisement -

ലൈപ്സിഗ് താരം ഇബ്രാഹിമ കൊനാറ്റ ഇനി ലിവർപൂളിന്റെ താരം. കൊനാറ്റയുടെ മെഡിക്കലും പൂർത്തിയായിരിക്കുകയാണ്. ഇനി താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. 21കാരനായ സെന്റർ ബാക്കിനെ ലിവർപൂൾ ലൈപ്സിഗിന് റിലീസ് ക്ലോസായ 35 മില്യൺ നൽകിയാണ് സ്വന്തമാക്കുന്നത്. താരവും ലിവർപൂളും തമ്മിൽ നേരത്തെ കരാർ ധാരണയിലായിരുന്നു. 2025വരെയുള്ള കരാർ ആകും താരം ഒപ്പുവെക്കുക.

വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നാണ് ലിവർപൂൾ ഈ ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്. വാൻ ഡൈകിന് പങ്കാളി ആയാകും ക്ലോപ്പ് കൊനാറ്റയെ കാണുന്നത്. ഡിഫൻസിലെ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കാൻ ഈ ഫ്രഞ്ച് യുവതാരത്തിന് ആകും എന്ന് ക്ലബും കരുതുന്നു. ഇതിനകം തന്നെ ഫ്രാൻസിനായി പത്തിൽ അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് കൊനാറ്റെ.

Advertisement