മെര്‍വ് ഹ്യൂജ്സ് ക്രിക്കറ്റ് ഓസ്ട്രേലിയ ഹാള്‍ ഓഫ് ഫെയിമിലേക്ക്

Mervhughes

മെര്‍വ് ഹ്യൂജ്സ് ക്രിക്കറ്റ് ഓസ്ട്രേലിയ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. 9 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയര്‍ ആയിരുന്നു ഈ മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളറുടേത്. 1992ലെ ലോകകപ്പ് ഉള്‍പ്പെടെ 33 ഏകദിനങ്ങളിലാണ് താരം രാജ്യത്തെ പ്രതിനിധീകരിച്ചത്. 53 ടെസ്റ്റുകളില്‍ ഓസ്ട്രേലിയയ്ക്കായി മെര്‍വ് കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് 212 വിക്കറ്റുകളും അദ്ദേഹം നേടി.

ഹാള്‍ ഓഫ് ഫെയിമിലേ വലിയ പ്രതിഭകള്‍ക്കൊപ്പം തന്നെയും ഉള്‍പ്പെടുത്തിയതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് മെര്‍വ് ഹ്യൂജ്സ് വ്യക്തമാക്കി. കളി മതിയാക്കി 26 വര്‍ഷത്തിന് ശേഷവും അംഗീകാരം തേടിയെത്തുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ഹ്യൂജ്സ് വ്യക്തമാക്കി.

1994ല്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയും ഹ്യൂജ്സ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് കൂടാതെ 2005 മുതല്‍ 2010 വരെ ഓസ്ട്രേലിയന്‍ ദേശീയ സെലക്ടര്‍ പദവിയും ഇദ്ദേഹം വഹിച്ചു.

Previous articleറെനഗേഡ്സ് കോച്ച് ക്ലിംഗര്‍ പടിയിറങ്ങുന്നു, ഇനി പുതിയ ദൗത്യം ന്യൂ സൗത്ത് വെയില്‍സില്‍
Next articleഖെദീര യുവന്റസ് വിട്ട് ജർമ്മനിയിൽ