ഖെദീര യുവന്റസ് വിട്ട് ജർമ്മനിയിൽ

Juventus V Us Sassuolo Serie A
TURIN, ITALY - FEBRUARY 04: Sami Khedira of Juventus celebrates after scoring a goal during the serie A match between Juventus and US Sassuolo on February 4, 2018 in Turin, Italy. (Photo by Gabriele Maltinti/Getty Images)

ജർമ്മൻ മിഡ്ഫീൽഡർ ഖെദീര യുവന്റസ് വിട്ട് ജർമ്മനിയിലേക്ക് എത്തിയിരിക്കുക ആണ്. അവസാന കുറേ കാലമായി യുവന്റസ് വിടാൻ ശ്രമിക്കുന്ന താരത്തിന്റെ കരാർ യുവന്റസ് റദ്ദാക്കി നൽകിയിരുന്നു. തുടർന്ന് ബുണ്ടസ് ലീഗ ക്ലബായ ഹെർത ബെർലിനിൽ ആണ് ഖെദീര എത്തിയിരിക്കുന്നത്. ബുണ്ടസ് ലീഗയിൽ ഈ സീസണിൽ മോശം ഫോമിൽ ഉള്ള ഹെർതയെ റിലഗേഷനിൽ എത്താതെ രക്ഷിക്കുക ആകും മിഡ്ഫീൽഡറുടെ പ്രധാന ലക്ഷ്യം.

അവസാന അഞ്ചു വർഷമായി യുവന്റസിനൊപ്പം ഉള്ള താരമായിരുന്നു ഖെദീര. യുവന്റസിനൊപ്പം ഈ അഞ്ചു വർഷങ്ങളിൽ അഞ്ചു ലീഗ് കിരീടങ്ങളും മൂന്നു ഇറ്റാലിയൻ കപ്പും താരം സ്വന്തമാക്കിയിട്ടുണ്ട്. പരിക്കും പ്രകടനങ്ങളിൽ സ്ഥിരതയില്ലാത്തതും ആണ് താരത്തെ യുവന്റസ് ആദ്യ ഇലവനിൽ നിന്ന് അകറ്റിയത്. ജർമ്മനിയിൽ മുമ്പ് സ്റ്റുറ്റ്ഗർടിനു വേണ്ടി താരം കളിച്ചിട്ടുണ്ട്. കൂടാതെ റയൽ മാഡ്രിഡിലും കളിച്ചിട്ടുള്ള താരമാണ് ഖെദീര.

Previous articleമെര്‍വ് ഹ്യൂജ്സ് ക്രിക്കറ്റ് ഓസ്ട്രേലിയ ഹാള്‍ ഓഫ് ഫെയിമിലേക്ക്
Next articleമിനമിനോ ലിവർപൂൾ വിട്ട് സൗതാമ്പ്ടണിൽ