അടിച്ച് തകര്‍ത്ത് കുശല്‍ മെന്‍ഡിസ്, ലങ്കയ്ക്ക് 174 റണ്‍സ്

- Advertisement -

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20യില്‍ കുശല്‍ മെന്‍ഡിസിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടി ശ്രീലങ്ക. ഓപ്പണറായി ഇറങ്ങി ന്യൂസിലാണ്ട് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച കുശല്‍ മെന്‍ഡിസ് 79 റണ്‍സാണ് നേടിയത്. മറ്റ് താരങ്ങളില്‍ കുശല്‍ പെരേരയും അവിഷ്ക ഫെര്‍ണാണ്ടോയും അധിക നേരം ക്രീസില്‍ നില്‍ക്കാതെ പുറത്തായെങ്കിലും നിരോഷന്‍ ഡിക്ക്വെല്ല മെന്‍ഡിസിന് മികച്ച പിന്തുണ നല്‍കി.

53 പന്തില്‍ നിന്ന് 79 റണ്‍സാണ് മെന്‍ഡിസ് നേടിയത്. 8 ബൗണ്ടറിയും 2 സിക്സുമാണ് താരം തന്റെ വെടിക്കെട്ട് പ്രകടനത്തില്‍ നേടിയത്. 4 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 17 റണ്‍സാണ് നേടിയത്. നിരോഷന്‍ ഡിക്ക്വെല്ല 33 റണ്‍സ് നേടിയപ്പോള്‍ ദസുന്‍ ഷനക 17 റണ്‍സും മൂന്ന് പന്ത് മാത്രം നേരിട്ട ഇസുറു ഉഡാന 15 റണ്‍സും നേടി പുറത്താകാതെ നിന്നു.

ടിം സൗത്തി ന്യൂസിലാണ്ട് നിരയില്‍ രണ്ട് വിക്കറ്റുമായി തിളങ്ങി.

Advertisement