“ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ലോകം ഭരിക്കുന്ന കാലം കാണേണ്ടി വരുമെന്ന് കരുതിയില്ല”

Photo: Twitter/@Jaspritbumrah93
- Advertisement -

ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ലോകം ഭരിക്കുന്ന കാലം താൻ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സ്. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബുംറ ഹാട്രിക് നേടിയതിന് പിന്നാലെയാണ് വിവിയൻ റിച്ചാർഡ്സിന്റെ പ്രതികരണം.  ബുംറയെ കൂടാതെ ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവരും ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് മുന്നേറ്റത്തിൽ പങ്കാളികളായിരുന്നു.

ആദ്യ ടെസ്റ്റിൽ 7 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാം ടെസ്റ്റിൽ ഹാട്രിക്കടക്കം 6 വിക്കറ്റ് വീഴ്ത്തിയിരുന്നു.  ടെസ്റ്റിൽ ഹാട്രിക് നേടുന്ന 44മത്തെ താരമായിരുന്നു ബുംറ. ഇന്ത്യക്ക് വേണ്ടി ഹാട്രിക് നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ബുംറ. ബുംറയെ കൂടാതെ ഹർഭജൻ സിങ്ങും ഇർഫാൻ പത്താനുമാണ് ഇന്ത്യക്ക് വേണ്ടി ഹാട്രിക് നേടിയ മറ്റു താരങ്ങൾ.

Advertisement