ബംഗ്ലാദേശ് ബാറ്റിംഗ് ശരിയാക്കാന്‍ മക്കിന്‍സി വരും, ടീമിനൊപ്പം ജൂലൈ 22നു ചേരും

- Advertisement -

ബംഗ്ലാദേശ് പുതുതായി നിയമിച്ച ബാറ്റിംഗ് ഉപദേശകന്‍ നീല്‍ മക്കിന്‍സി ടീമിനൊപ്പം ജൂലൈ 22നു ചേരുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നിസാമ്മുദ്ദീന്‍ ചൗധരി അറിയിച്ചു. അടുത്ത ലോകകപ്പ് വരെയാണ് നിയമനം. 124 മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ജഴ്സി അണിഞ്ഞിട്ടുള്ള താരം മുന്‍ ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ തിലന്‍ സമരവീരയില്‍ നിന്നാണ് ചുമതലയേറ്റെടുക്കുന്നത്.

ബംഗ്ലാദേശിന്റെ വിന്‍ഡീസിലെ ബാറ്റിംഗ് ദുരന്തത്തില്‍ നിന്ന് ടീമിനെ തിരിച്ചുകൊണ്ടുവരികയെന്ന ദൗത്യമാവും മക്കിന്‍സിയില്‍ നിക്ഷിപ്തമാവുക. കഴിഞ്ഞ മാസം തന്നെ മക്കിന്‍സിയെ ടീം ബാറ്റിംഗ് കണസള്‍ട്ടന്റായി നിയമിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ച് മുന്‍ പരിചയമുള്ള താരമാണ് മക്കിന്‍സി. മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസിനെ നേരിടുന്ന ബംഗ്ലാദേശ് ടീമിനു പരമ്പരയില്‍ മക്കിന്‍സിയുടെ സേവനം ലഭ്യമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement