ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം, ഇന്ത്യന്‍ പ്രതീക്ഷകള്‍ രഹാനെയിലും മയാംഗ് അഗര്‍വാളിലും

- Advertisement -

ന്യൂസിലാണ്ടിനെതിരെ വെല്ലിംഗ്ടണിലെ ഒന്നാം ടെസ്റ്റില്‍ ആദ്യ സെഷനില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ. 40/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചിരിക്കുന്നത് 39 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി മയാംഗ് അഗര്‍വാളും അജിങ്ക്യ രഹാനെയുമാണ്.

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ബൗളിംഗ് തീരുമാനിക്കുകയായിരുന്നു. 16 റണ്‍സ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് ചേതേശ്വര്‍ പുജാരയെയും(11) വിരാട് കോഹ്‍ലിയെയും(2) അടുത്തടുത്ത ഓവറുകളില്‍ നഷ്ടമാകുകയായിരുന്നു. 28 ഓവറുകള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 79/3 എന്ന നിലയിലാണ് നിലകൊള്ളുന്നത്.

പൃഥ്വിയെ ടിം സൗത്തി പുറത്താക്കിയപ്പോള്‍ കൈല്‍ ജാമിസണാണ് പുജാരയുടെയും കോഹ്‍ലിയുടെയും വിക്കറ്റ്. ഇന്ത്യയ്ക്കായി 29 റണ്‍സുമായി മയാംഗും 19 റണ്‍സ് നേടി രഹാനെയുമാണ് ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്.

Advertisement