യൂറോപ്പ ലീഗിൽ പെരസിന്റെ ഗോളിൽ റോമക്ക് ജയം

- Advertisement -

യൂറോപ്പ ലീഗിൽ ആദ്യപാദത്തിൽ എതിരില്ലാത്ത ഒരു ഗോൾക്ക് ഗെന്റിനെ തോൽപ്പിച്ചു എ. എസ് റോമ. മുൻ ബാഴ്‍സലോണ താരം കാൾസ് പെരസിന്റെ ഇറ്റാലിയൻ ക്ലബിനായുള്ള ആദ്യ ഗോൾ ആണ് റോമക്ക് സ്വന്തം മൈതാനത്ത് ജയം സമ്മാനിച്ചത്. മത്സരത്തിൽ മികച്ച് നിന്ന ഗെന്റിനെതിരെ സ്വന്തം മൈതാനത്ത് ജയിക്കാൻ ആയത് റോമക്ക് ആശ്വാസം പകരും എങ്കിലും രണ്ടാം പാദ മത്സരം അവർക്ക് അത്ര എളുപ്പം ആവില്ല.

അതേസമയം തുർക്കി ക്ലബ് ഇസ്‌താപൂളിനെ 3-1 നു മറികടന്ന പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബൺ ആദ്യ പാദത്തിൽ ജയം സ്വന്തമാക്കി. സ്വന്തം മൈതാനത്ത് കോറ്റെസ്, സ്പോറർ, വിയേറ്റോ എന്നിവരിലൂടെ ആദ്യം മുന്നിലെത്തിയ ലിസ്ബണിനു എതിരെ 77 മിനിറ്റിൽ വിസ്‌ക ആണ് തുർക്കി ക്ലബിന് ആശ്വാസഗോൾ സമ്മാനിച്ചത്. മറ്റൊരു മത്സരത്തിൽ സ്വിസ് ക്ലബ് ബേസൽ സൈപ്രസ് ക്ലബ് ആയ നികോഷിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തു. പെട്രെറ്റ, സ്റ്റോക്കർ, ആതർ കാബ്രൽ എന്നിവർ ആണ് ബേസലിന് ആയി ഗോൾ കണ്ടത്തിയത്.

Advertisement