മാത്യൂസിനു തിരിച്ചുവരവ്, ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് ടീമില്‍ ഇടം

- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമില്‍ തിരിച്ചെത്തി ആഞ്ചലോ മാത്യൂസ്. വിന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് കളിച്ചുവെങ്കിലും വ്യക്തിഗത കാരണങ്ങളാല്‍ താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള 16 അംഗ ടീമിനെയാണ് ശ്രീലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്.

രംഗന ഹെരാത്തും കുശല്‍ പെരേരയും ഫിറ്റ്നെസ് തെളിയിക്കേണ്ടതുണ്ട് ടീമില്‍ ഇടം ലഭിക്കണമെങ്കില്‍. ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ടീമിലെ സ്ഥാനം നഷ്ടമാകും. ദിനേശ് ചന്ദിമലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജൂലൈ 10നുള്ള ഐസിസി ഹിയറിംഗിനു ശേഷം മാത്രമേ താരത്തിന്റെ വിലക്കിനെക്കുറിച്ച് വ്യക്തത വരികയുള്ളു.

ശ്രീലങ്കന്‍ കോച്ച് ചന്ദിക ഹതുരുസിംഗയ്ക്കും മാനേജര്‍ അസാങ്ക ഗുരുസിംഗയ്ക്കും ഇത് ബാധകമാണ്.

ശ്രീലങ്ക: ദിനേശ് ചന്ദിമല്‍, ആഞ്ചലോ മാത്യൂസ്, ദിമുത് കരുണാരത്നേ, കുശല്‍ മെന്‍ഡിസ്, കുശല്‍ ജനിത് പെരേര, ധനുഷ്ക ഗുണതിലക, ധനന്‍ജയ ഡിസില്‍വ, ധനന്‍ജയ ഡിസില്‍വ, റോഷെന്‍ സില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, രംഗന ഹെരാത്ത്, സുരംഗ ലക്മല്‍, ദില്‍രുവന്‍ പെരേര, അകില ധനന്‍ജയ, ലഹിരു കുമര, കസുന്‍ രജിത, ലക്ഷന്‍ സണ്ടകന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement