ഐ എഫ് എ ഷീൽഡ്; എടികെയെ മൊഹമ്മദൻസ് സമനിലയിൽ തളച്ചു

- Advertisement -

ഐ എഫ് എ ഷീൽഡിലെ ആദ്യ മത്സരത്തിൽ എ ടി കെ കൊൽക്കത്തയെ മൊഹമ്മദൻസ് സമനിലയിൽ തളച്ചു. 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ പൂനെ സിറ്റി അവസാന ഘട്ടത്തിൽ ടൂർണമെന്റിൽ നിന്ന് പിൻവാങ്ങിയതോടെ ഫിക്സ്ചറുകൾ മാറിയതാണ് ആദ്യ ദിവസൻ തന്നെ മൊഹമ്മദൻസും എടികെയും കളിക്കേണ്ടി വന്നത്.

പൂനെ സിറ്റിക്ക് പകരം ഗ്രൂപ് എയിൽ സൈൽ ആണ് കളിക്കുന്നത്. നാളെ രണ്ട് മത്സരങ്ങളാണ് ഉള്ളത്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ സൈലിനെയും, രണ്ടാം മത്സരത്തിൽ മോഹൻ ബഗാൻ ചർച്ചിലിനെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement