അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നതിന് പിന്തുണയുമായി ഓസ്‌ട്രേലിയൻ പരിശീലകൻ

- Advertisement -

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുന്നതിനെ പിന്തുണച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാങ്ങർ. സുരക്ഷിതമാണെന്ന് തോന്നുന്ന സമയത്ത് അടച്ചിട്ട സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത് പൊതുജനങ്ങൾക്കും നല്ലതാണെന്നും ഓസ്‌ട്രേലിയൻ പരിശീലകൻ പറഞ്ഞു.

എല്ലാവരും ക്രിക്കറ്റ് കളിയ്ക്കാൻ തുടങ്ങിയ സമയത്തും ചെറു പ്രായത്തിലും കളി കാണാൻ കൂടുതൽ ആളുകൾ ഇല്ലായിരുന്നുവെന്നും കളിക്കാനുള്ള ആഗ്രഹം കൊണ്ടും സുഹൃത്തുക്കളുടെ കൂടെ കളിക്കണമെന്ന് ആശാ കൊണ്ടുമാണ് അന്ന് കളിച്ചതെന്നും ലാങ്ങർ പറഞ്ഞു. കൊറോണ വൈറസ് ലോകത്താകമാനം വ്യാപിച്ചതോടെ എല്ലാ തരത്തിലുമുള്ള കായിക മത്സരങ്ങൾ ലോകം മുഴുവൻ നിർത്തിവെച്ചിരുന്നു.

Advertisement