മാർട്ടിനെസിനായി വൻ ഓഫർ ഒരുക്കി ബാഴ്സലോണ

- Advertisement -

അർജന്റീന താരമായ ലൗട്ടാരോ മാർട്ടിനെസിനായി ബാഴ്സലോണ വൻ ഓഫർ ആണ് വാഗ്ദാനം ചെയ്യുന്നത്. മാർട്ടിനെസിന്റെ റിലീസ് ക്ലോസായ 11 മില്യൺ നൽകി ആയാലും ഇന്റർ മിലാനിൽ നിന്ന് താരത്തെ സ്വന്തമാക്കാൻ ഉറച്ചു നിൽക്കുകയാണ് ബാഴ്സലോണ. വർഷത്തിൽ 10 മില്യൺ വേതനം നൽകുന്ന കരാർ ആകും ബാഴ്സലോണ നൽകുക.

മാർട്ടിനെസിന് ക്ലബ് വിടാൻ താല്പര്യമില്ല എന്ന് അദ്ദേഹത്തിന്റെ ഏജന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു എങ്കിലും അത് സ്വാഭാവികം മാത്രമാണെന്നാണ് ബാഴ്സലോണ കരുതുന്നത്. ബാഴ്സലോണയും റയൽ മാഡ്രിഡുമാണ് മിന്നുന്ന ഫോമിൽ ഉള്ള മാർട്ടിനെസിനായി മുന്നിൽ ഉള്ളത്. എന്നാൽ മാർട്ടിനെസിന് ബാഴ്സലോണയാണ് കൂടുതൽ താല്പര്യം. സുവാരസിന് പിന്തുടർച്ചക്കാരനായാണ് മാർട്ടിനെസിനെ ബാഴ്സലോണ കാണുന്നത്.

Advertisement