അടിച്ച് തകര്‍ത്ത് മാര്‍ക്രമും ഡി കോക്കും, മികച്ച സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക

Markramdekock

ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റന്‍ ടെംബ ബാവുമയെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ക്വിന്റൺ ഡി കോക്ക് – എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് തകര്‍ത്തടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍. രണ്ടാം വിക്കറ്റിൽ 128 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

Aidenmarkram

42 പന്തിൽ 60 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെ പുറത്താക്കി ഫിഡൽ എഡ്വേര്‍ഡ്സ് തന്റെ രണ്ടാം വിക്കറ്റ് നേടി. എയ്ഡന്‍ മാര്‍ക്രത്തിന്റെ വിക്കറ്റും അധികം വൈകാതെ വിന്‍ഡീസിന് നഷ്ടമായി. 48 പന്തിൽ 4 സിക്സ് സഹിതം 70 റൺസാണ് മാര്‍ക്രം നേടിയത്. ഒബേദ് മക്കോയിക്കാണ് വിക്കറ്റ്.

ഡേവിഡ് മില്ലര്‍ 18 റൺസ് നേടി ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റ് നഷ്ടത്തിൽ 168 റൺസിലേക്ക് എത്തിച്ചു.