ജിങ്കന്റെ അഭാവം നികത്താൻ ആയില്ല എന്ന് ആദിൽ ഖാൻ

ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനോട് ഇന്ത്യ സമനില വാങ്ങിയിരുന്നു. പരിക്കേറ്റ സന്ദേശ് ജിങ്കൻ ഇല്ലാതെ ആയിരുന്നു ഇന്നലെ ഇന്ത്യ കളിച്ചത്. ജിങ്കന് പകരം അനസും ആദിൽ ഖാനും ആയിരുന്നു ഇന്നലെ സെന്റർ ബാക്കിൽ കളിച്ചത്. ജിങ്കന്റെ അഭാവം ഇന്നലെ വലിയ രീതിയിൽ ഉണ്ടായിരുന്നു എന്ന് ആദിൽ ഖാൻ പറഞ്ഞു.

ജിങ്കൻ ഡിഫൻസിൽ ലീഡറായിരുന്നു. ആ ലീഡറെ ഇന്നലെ നഷ്ടമായി. പകരം ഡിഫൻസിനെ താനായിരുന്നു ലീഡ് ചെയ്യേണ്ടത്. അതിനു തനിക്ക് ആയില്ല എന്ന് ആദിൽ ഖാൻ പറഞ്ഞു. ഇന്നലെ ആദിൽ ഖാനായിരുന്നു അവസാന നിമിഷത്തിൽ ഗോളടിച്ച് ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. തന്റെ ഗോളിൽ സന്തോഷമുണ്ട് എന്നും എന്നാൽ മത്സര ഫലത്തിൽ സന്തോഷിക്കുന്നില്ല എന്നും ആദിൽ ഖാൻ പറഞ്ഞു.

Previous articleഐറിഷ് യൂറോ സ്വപ്നങ്ങൾ തടയിട്ട് സ്വിറ്റ്സർലാന്റ്
Next articleആൻഡി ഫ്ലവർ മറാത്താ അറേബ്യൻസ് പരിശീലകൻ