ഓസ്ട്രേലിയന്‍ പര്യടനത്തിന് മലിംഗയും, ശ്രീലങ്കയുടെ ടീം അറിയാം

ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിലേക്ക് മടങ്ങിയെത്തി ലസിത് മലിംഗ. ഒക്ടോബര്‍ 27നാണ് പരമ്പര ആരംഭിക്കുന്നത്. പാക്കിസ്ഥാന്‍ പരമ്പരയില്‍ വിട്ട് നിന്ന പത്ത് താരങ്ങളില്‍ മലിംഗ, നിരോഷന്‍ ഡിക്ക്വെല്ല, കുശല്‍ പെരേര എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു. പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായിരുന്ന കുശല്‍ മെന്‍ഡിസും ടീമിലേക്ക് മടങ്ങിയെത്തുന്നു.

അഡിലെയ്ഡില്‍ ഒക്ടോബര്‍ 27ന് ആദ്യ മത്സരത്തിന് ശേഷം ബ്രിസ്ബെയിനില്‍ ഒക്ടോബര്‍ 30ന് രണ്ടാം മത്സരവും നവംബര്‍ 1ന് മെല്‍ബേണില്‍ മൂന്നാം മത്സരവും നടക്കും.

ശ്രീലങ്ക: ലസിത് മലിംഗ, കുശല്‍ പെരേര, കുശല്‍ മെന്‍‍ഡിസ്, ധനുഷ്ക ഗുണതിലക, അവിഷ്ക ഫെര്‍ണാണ്ടോ, നിരോഷന്‍ ഡിക്ക്വെല്ല, ദസുന്‍ ഷനക, ഷെഹാന്‍ ജയസൂര്യ, ഭനുക രാജപക്സ, ഒഷാഡ ഫെര്‍ണാണ്ടോ, വനിന്‍ഡു ഹസരംഗ, ലക്ഷന്‍ സണ്ടകന്‍, നുവാന്‍ പ്രദീപ്, ലഹിരു കുമര, ഇസ്രു ഉഡാന, കസുന്‍ രജിത

Previous article“കൗട്ടിനോക്ക് ബാഴ്സലോണയിലേക്ക് ഒരു മടങ്ങി വരവില്ല”
Next article“ജനുവരിയിൽ താരങ്ങളെ വാങ്ങും, തന്റെ ഭാവിയെ കുറിച്ച് ഓർത്ത് പേടിയില്ല” – ഒലെ