“ജനുവരിയിൽ താരങ്ങളെ വാങ്ങും, തന്റെ ഭാവിയെ കുറിച്ച് ഓർത്ത് പേടിയില്ല” – ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനങ്ങളെ ഓർത്ത് തനിക്ക് പേടിയൊന്നും ഇല്ല എന്ന് സോൾഷ്യാർ. ഒലെയുടെ സ്ഥാനം തെറിക്കുമെന്നും പകരം അലെഗ്രി വരുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിലാണ് ഒലെയുടെ പ്രസ്താവന. പ്രീമിയർ ലീഗിൽ ആകെ രണ്ട് വിജയം മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ലീഗിൽ 12ആം സ്ഥാനത്താണ്.

എന്നാൽ തനിക്ക് മൂന്ന് വർഷത്തെ കരാർ ആണുള്ളതെന്നും ക്ലബ് അതുകൊണ്ട് തന്നെ ദീർഘകാല പ്ലാനിങാണ് നടത്തുന്നത് എന്ന് വ്യക്തമാണെന്നും ഒലെ പറഞ്ഞു. ടീമിന്റെ പ്രകടനത്തിൽ നിരാശയുണ്ട്. എന്നാൽ അതോർത്ത് തനിക്ക് ഉറക്കൊന്നും നഷ്ടപ്പെടാറില്ല. ക്ലബിന് കയ്യിൽ കുറേ പണമുണ്ടെന്നും ക്ലബ് അതൊക്കെ ചിലവഴിക്കാൻ തയ്യാറാണെന്നും ഒലെ പറഞ്ഞു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആവശ്യമുള്ള താരങ്ങളെ വാങ്ങാൽ പറ്റുമെങ്കിൽ വാങ്ങും എന്നും ഒലെ പറഞ്ഞു.

Previous articleഓസ്ട്രേലിയന്‍ പര്യടനത്തിന് മലിംഗയും, ശ്രീലങ്കയുടെ ടീം അറിയാം
Next articleപെസ് 2020 മൊബൈൽ ഇന്ന് മുതൽ