“കൗട്ടിനോക്ക് ബാഴ്സലോണയിലേക്ക് ഒരു മടങ്ങി വരവില്ല”

Jyotish

ബ്രസീലിയൻ സൂപ്പർ താരം കൗട്ടീനോ ഇനി ബാഴ്സലോണയിലേക്ക് മടങ്ങില്ല. സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കൗട്ടിനോ ഒരു വർഷത്തെ ലോൺ കഴിഞ്ഞാലും ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിൽ തന്നെ തുടരും. 120 മില്ല്യൺ യൂറോയുടെ ബൈബാക്ക് ക്ലോസാണ് ബാഴ്സ കൗട്ടീനോയുമായുള്ള ബയേൺ കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബാഴ്സ-ബയേൺ ക്ലബ്ബുകൾ തമ്മിലുള്ള നല്ല ബന്ധമനുസരിച്ച് 120 മില്ല്യണിലും കുറഞ്ഞ തുകയ്ക്ക് ബയേണിന് കൗട്ടീനോയെ ലഭിക്കും.

കുറഞ്ഞ കാലം കൊണ്ട് തന്നെ ബയേൺ മ്യൂണിക്കിന്റെ അവിഭാജ്യ ഘടകമായി മാറി കൗട്ടീനോ. കൗട്ടിനോ -ലെവൻഡോസ്കി സഖ്യം ബയേണിന്റെ യൂറോപ്യൻ പ്രതീക്ഷകൾക്ക് ചിറക് മുളപ്പിക്കുന്നുണ്ട്. ബയേണിനായി എട്ട് മത്സരങ്ങളിൽ 2 ഗോളുകൾ നേടിയ കൗട്ടീനോ മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. സീരി എ, പ്രീമിയർ ലീഗ്, ലാ ലിഗ, ബുണ്ടസ് ലീഗ എന്നീ ടോപ്പ് നാല് ലീഗുകളിലും ഗോളടിക്കുന്ന താരമായും കൗട്ടിനോ മാറിയിരുന്നു.