അനായാസ ജയവുമായി ഇംഗ്ലണ്ടിന്റെ പുതുമുഖ നിര, പാക്കിസ്ഥാനെ തകര്‍ത്തത് 9 വിക്കറ്റിന്

ഫേവറൈറ്റുകളായ പാക്കിസ്ഥാനെ ആദ്യ ഏകദിനത്തിൽ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 141 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഫില്‍ സാള്‍ട്ടിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും ലക്ഷ്യം 21.5 ഓവറിൽ മറികടന്ന് ഇംഗ്ലണ്ട്  9 വിക്കറ്റ് വിജയം നേടുകയായിരുന്നു.

രണ്ടാം വിക്കറ്റിൽ 120 റൺസ് നേടിയ സാക്ക് ക്രോളി – ദാവിദ് മലന്‍ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ വിജയം ഒരുക്കിയത്. മലന്‍ 68 റൺസും സാക്ക് ക്രോളി 58 റൺസുമാണ് നേടിയത് ഷഹീന്‍ അഫ്രീദിയ്ക്കാണ് സാള്‍ട്ടിന്റെ വിക്കറ്റ്.